മാതൃവേദി ദേശീയ സെനറ്റ് സമ്മേളനം നടന്നു മാതൃവേദി ദേശീയ സെനറ്റ് സമ്മേളനം നടന്നു മാതൃവേദി ദേശീയ സെനറ്റ്

  •   20 Jun, 2017

അമ്മ കുടുംബത്തിന്റെ വിളക്കും സഭയുടേയും സമൂഹത്തിന്റേയും ചാലകശക്‌തിയും ആണെന്ന് കാഞ്ഞിരപ്പളളി രൂപത സഹായമെത്രാനും സീറോ മലബാർ മാതൃവേദി ബിഷപ് ഡെലഗേറ്റുമായ മാർ ജോസ് പുളിക്കൽ. സീറോ മലബാർ മാതൃവേദിയുടെ ദേശീയ സെനറ്റ് സമ്മേളനം ആലുവ മൗണ്ട് കാർമ്മൽ ജനറലേറ്റിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭൗതികത കുടുംബങ്ങളിലേക്ക് നുഴഞ്ഞ് കയറുന്ന ഈ കാലഘട്ടത്തിൽ ആത്മീയതയുടെ കെടാത്ത ദീപങ്ങളായി വർത്തിക്കാൻ മാതാക്കൾക്കു സാധിക്കുമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. സീറോ മലബാർ രൂപതകളിൽനിന്നുളള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. അമ്മ’”മാസിക ചീഫ് എഡിറ്റർ സിസ്റ്റർ ശോഭ സിഎസ്എൻ ക്ലാസ് നയിച്ചു. മികച്ച കോളജ് പ്രിൻസിപ്പലിനുളള ദേശീയ പുരസ്കാരം നേടിയ മാതൃവേദി ആനിമേറ്റർ ഡോ. സിസ്റ്റർ ക്രിസ്ലിനെ യോഗം അനുമോദിച്ചു. മാതൃവേദി പ്രസിഡന്റ് ഡെൽസി ലൂക്കാച്ചൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഡയറക്ടർ ഫാ. ജോസഫ് കൊച്ചുപറമ്പിൽ, ജിജി ജേക്കബ്, സിസിലി ബേബി, ഷൈനി സജി, മേരി സെബാസ്റ്റ്യൻ, ട്രീസ സെബാസ്റ്റ്യൻ, അന്നമ്മ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.

Designed & Develped By tbi@jec, Jyothi Engineering College