ജ​ന​സാ​ഗ​രം തീ​ർ​ത്ത് സമുദായ മ​ഹാസംഗമം

  •   13 May, 2018
img

തൃ​​​ശൂ​​​ർ: വി​​​ശ്വാ​​​സ​​​വും കൂ​​​ട്ടാ​​​യ്മ​​​യും ഉ​​​റ​​​ക്കെ പ്ര​​​ഖ്യാ​​​പി​​​ച്ചു​​​കൊ​​​ണ്ടു പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ൾ അ​​​ണി​​​ചേ​​​ർ​​​ന്ന ക​​​ത്തോ​​​ലി​​​ക്കാ കോൺ ഗ്രസ് സ​​​മു​​​ദാ​​​യ മ​​​ഹാ​​​സം​​​ഗ​​​മ റാ​​​ലി തൃ​​​ശൂ​​​ർ ന​​​ഗ​​​ര​​​ത്തെ ജ​​​ന​​​സാ​​​ഗ​​​ര​​​മാ​​​ക്കി. ക​​​ത്തോ​​​ലി​​​ക്കാ കോ​ൺ​ഗ്ര​സ് ശ​താ​ബ്ദി സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണു സ​മു​ദാ​യ റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്. സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​​നി​​​ന്നും തൃ​​​ശൂ​​​ർ രൂ​​​പ​​​ത​​​യി​​​ലെ എ​​​ല്ലാ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ൽ​​​നി​​​ന്നും എ​​​ത്തി​​​യ ഒ​​​രു ല​​​ക്ഷ​​​ത്തോ​​​ളം വി​​​ശ്വാ​​​സി​​​ക​​​ളാ​​​ണു റാ​​​ലി​​​യി​​​ൽ അണിചേർന്നത്. സ​​​ഭ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​ണെ​​​ന്നും വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ കൂ​​​ട്ടാ​​​യ്മ​​​യോ​​​ടെ നേ​​​രി​​​ടു​​​മെ​​​ന്നും പ്ര​​​ഖ്യാ​​​പി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള റാ​​​ലി വി​​​ശ്വാ​​​സിസ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ക​​​രു​​​ത്തും കെ​​​ട്ടു​​​റ​​​പ്പും വി​​​ളം​​​ബ​​​രം ചെ​​​യ്യു​​​ന്ന​​​താ​​​യി.

Designed & Develped By tbi@jec, Jyothi Engineering College