കാലവര്‍ഷക്കെടുതി: സഹായവും പ്രാര്‍ത്ഥനയും വേണമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

  •   09 Aug, 2018
img

തൃശൂര്‍: കാലവര്‍ഷക്കെടുതികളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കു പരമാവധി സഹായങ്ങള്‍ നല്‍കണമെന്ന് തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. നല്ല കാലാവസ്ഥയ്ക്കുവേണ്ടി പ്രത്യേകം പ്രാര്‍ഥിക്കണമെന്ന് വൈദികരോടും സന്യസ്തരോടും വിശ്വാസികളോടും ആര്‍ച്ച്ബിഷപ് ആവശ്യപ്പെട്ടു. മഴക്കെടുതികളില്‍ മരിച്ചവരുടെ കുടുംബങ്ങളടക്കം പ്രളയത്തില്‍ ക്‌ളേശിക്കുന്നവരെ സഹായിക്കാന്‍ എല്ലാവരും മുന്നോട്ടു വരണം. ഇടവകകളും സ്ഥാപനങ്ങളും മുന്‍കൈയെടുക്കണമെന്നും എറണാകുളത്ത് മെത്രാന്മാരുടെ ധ്യാനത്തില്‍ പങ്കെടുക്കുന്ന മാര്‍ ആന്‍ഡ്രൂസ് താഴത്ത് അഭ്യര്‍ഥിച്ചു.

Designed & Develped By tbi@jec, Jyothi Engineering College