ദൈവശാസ്ത്ര വിദ്യാഭ്യാസം ഇന്ത്യൻയാഥാർഥ്യങ്ങൾ കൂടി പരിഗണിക്കണം: മാർ കല്ലറങ്ങാട്ട്

img
  •   04 Nov, 2016

ഇന്ത്യയിലെ വൈദികവിദ്യാർഥികളുടെ ബൗദ്ധിക പരിശീലനത്തിന്റെ വിവിധ ഘടകങ്ങളെക്കുറിച്ചു ഗോവയിൽ നടക്കുന്ന മേജർ സെമിനാരി റെക്ടർമാരുടെ സമ്മേളനം ചർച്ച ചെയ്തു തുടങ്ങി. ഇന്ത്യയിലെ വിവിധ സെമിനാരികളിൽനിന്നായി 150 ഓളം റെക്ടർമാരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഉദ്ഘാടനസമ്മേളനത്തിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തി. വൈദിക പരിശീലനത്തിൽ തത്വശാസ്ത്രത്തിനും ദൈവശാസ്ത്രത്തിനുമുള്ള പങ്കിനെ വിശദീകരിച്ചുകൊണ്ടാണ് മാർ കല്ലറങ്ങാട്ട് പ്രബന്ധം അവതരിപ്പിച്ചത്. ലോകത്തിലെ ഏറ്റവും കുലീനത്വമുള്ള പഠനവിഭാഗം തത്ത്വശാസ്ത്രമാണ്. നമ്മുടെ ചിന്തകൾക്ക് അടുക്കും ചിട്ടയും നല്കുന്നത് തത്ത്വശാസ്ത്രമാണ്. ഭാരതം തനതായ തത്ത്വശാസ്ത്രംകൊണ്ട് അനുഗ്രഹീതമായ നാടാണ്. പാശ്ചാത്യ തത്ത്വശാസ്ത്രത്തെ മാത്രം ആശ്രയിക്കാതെ ഭാരതീയ തത്ത്വശാസ്ത്രത്തിന്റെ സ്വത്വവും തനിമയും കണ്ടെത്തണമെന്നും ബിഷപ് ഓർമിപ്പിച്ചു. ദൈവശാസ്ത്ര മേഖലകളെക്കുറിച്ച് വിപുലമായ ചിന്തകൾ പങ്കുവച്ചു. ബലഹീനമായ ദൈവശാസ്ത്ര സമീപനങ്ങൾ ബലഹീനമായ സഭയിലേക്ക് നയിക്കും. ദൈവശാസ്ത്ര ബൗദ്ധിക പരിശീലനത്തിൽ ദൈവവചനവും പാരമ്പര്യവും സഭയും ദൈവാരാധനാക്രമവും പ്രദേശിക പാരമ്പര്യങ്ങള