അതിഥി തൊഴിലാളികളുടെ ഇടയില്‍ ക്ഷേമ പ്രവര്‍ത്തനവുമായി തൃശ്ശൂര്‍ അതിരൂപത
- 30 Apr, 2020
തൃശൂര്‍ രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ സാന്ത്വനവും അതിരൂപതയുടെ മെഡിക്കല്‍ കോളേജായ ജൂബിലി മിഷഷനും ചേര്‍ന്ന് അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി ഈ കൊറോണ കാലത്ത് പ്രവര്‍ത്തിക്കുന്നു. തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഡോക്ടര്‍മാരുടേയും പോലിസ് ഉദ്യോഗസ്ഥരുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും സഹകരണത്തോടെയാണ് ക്യാമ്പുകള്‍ നടന്നത് . വിവിധ ഭാഷകള്‍ സംസാരിക്കുന്ന അത്ഥി തൊഴിലാളികളുടെ ഭാഷ മനസ്സിലാക്കാന്‍ തര്‍ജ്ജമ ചെയ്യുന്നവരും ഉണ്ടായിരിന്നു. രോഗികളായവര്‍ക്ക് സൗജന്യ മരുന്നു നല്‍കിയും ആരോഗ്യ സംരക്ഷണ ബോധവല്‍കരണം നടത്തിയുമാണ് സാന്ത്വനും ജൂബിലി മെഡിക്കല്‍ കോളേജും ഈ സത്കര്‍മ്മം നിര്‍വ്വഹിക്കന്നത്. സാന്ത്വനം ഡയറക്ടര്‍ ഫാ ജോയ് മൂക്കന്‍, അസിസ്റ്റന്റ ഡയറക്ടര്‍ സിന്റൊ തൊറയന്‍, ജൂബിലി ഡയറക്ടര്‍ ഫാ.ഫ്രാന്‍സിസ് പള്ളികുന്നത്ത്, അസ്സി ഡയറക്ടര്‍ ടിജോ മുള്ളക്കര എന്നിവര്‍ നേതൃത്വം നല്‍കുന്നു