Mar George Alappat
- 05 Nov, 2020
തൃശൂർ അതിരൂപത ചരിത്രത്തിലെ ക്രാന്തദർശിയായ ഇടയശ്രേഷ്ഠൻ മാർ ജോർജ്ജ് ആലപ്പാട്ട് പിതാവിൻ്റെ വിയോഗത്തിൽ (6 നവംബർ 1973) പാവന സ്മരണകളോടെ അതിരൂപത കുടുംബം തൃശൂർ: 1944-1970 കാലഘട്ടത്തിൽ തൃശൂർ രൂപതയുടെ അമരക്കാരനായിരുന്ന അഭിവന്ദ്യ മാർ ജോർജ് ആലപ്പാട്ട് പിതാവിന് തൃശൂർ അതിരൂപത കുടുംബത്തിൻ്റെ ആദരാഞ്ജലികൾ. 1900 ഫെബ്രുവരി 11ന് തൃശ്ശൂർ ജില്ലയിലെ കരാഞ്ചിറയിൽ ജനിച്ച പിതാവ് തൃശൂർ രൂപതയുടെ നാലാമത്തെ മെത്രാനായി 1944 മെയ് ഒന്നിന് നിയമിതനായി. 1962 മുതൽ 1965 വരെ റോമിൽ വച്ച് നടന്ന രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ 4 ഭാഗങ്ങളിലും തൃശൂർ രൂപതയെ പ്രതിനിധീകരിച്ച് പങ്കെടുത്ത പിതാവ് ആധുനിക സഭയ്ക്കുള്ളിലെ വലിയ മാറ്റത്തിൻ്റെ ചാലകശക്തിയായി നിലകൊണ്ടു. 1951 ഡിസംബർ 17ന് തൻ്റെ പൗരോഹിത്യ രജത ജൂബിലിയുടെ ഓർമ്മയ്ക്കായി തുടക്കം കുറിച്ച് ചെറിയൊരു ഡിസ്പെൻസറിയാണ് ഇന്നത്തെ ജൂബിലി മിഷ്യൻ മെഡിക്കൽ കോളേജായി വളർന്ന് ശിരസുയർത്തി നിൽക്കുന്നത്. 1970 ജൂൺ നാലിന് തൻ്റെ അജപാലനശുശ്രൂഷയിൽ നിന്ന് വിരമിച്ച പിതാവ് 1973 നവംബർ 6ന് കരാഞ്ചിറയിൽ വച്ച് അന്തരിച്ചു. അതിരൂപത ചരിത്രത്തിലെ ശക്തനായ നേതാവ് അഭിവന്ദ്യ മാർ ജോർജ് ആലപ്പാട്ട് പിതാവിന് തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ. ഫാ. നൈസൺ ഏലന്താനത്ത് തൃശൂർ അതിരൂപത പിആർഒ