ക്‌ളേശിതരില്‍ ദൈവത്തെ കണ്ട് സാന്ത്വനമേകണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത് തൃശൂര്‍: മനുഷ്യരുടെ പ്രയാസങ്ങളില്‍ ക്രിസ്തുവിനെ ദര്‍ശിച്ച് സാന്ത്വനമേകുവാന്‍ തൃശൂര്‍ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സാന്ത്വനത്തിനു സാധിക്കുമെന്ന് തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സാന്ത്വനത്തിന്റെ പുതിയ ഓഫീസ് ആശീര്‍വദിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടൊപ്പം വിദ്യാഭ്യാസ ആരോഗ്യ പരിപാലന ഉപകരണങ്ങളുടെ ഫെസിലിറ്റേഷന്‍ പദ്ധതിയും ആര്‍ച്ച്ബിഷപ് ഉദ്ഘാടനം ചെയ്തു. അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ പുതിയ ലോഗോ പ്രകാശനം ചെയ്തു. വികാരി ജനറല്‍ മോണ്‍. തോമസ് കാക്കശേരി, അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. മേരി റെജീന, സോഷ്യല്‍ ആക്ഷന്‍ വൈസ് ചെയര്‍മാന്‍ എ.എ. ആന്റണി, സാന്ത്വനം ഡയറക്ടര്‍ ഫാ. ജോയ് മൂക്കന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സിന്റൊ തൊറയന്‍ എന്നിവര്‍ പ്രസംഗിച്ചു. അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ഡോ. ജോസ് വട്ടക്കുഴി, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. പോള്‍ മാളിയമ്മാവ് എന്നിവര്‍ നേതൃത്വം നല്‍കി.
Back to News