10 മക്കളുടെ പിതാവായ പ്രൊലൈഫ് പ്രവർത്തകൻ തൃശൂർ അടാട്ട് അക്കരപ്പറമ്പൻ സൈമൻ്റെ വേർപാടിൽ സഹായഹസ്തവുമായി തൃശൂർ അതിരൂപത - പ്രതിമാസം 20,000 രൂപ സഹായം നല്കു० തൃശൂർ: മക്കൾ ബാധ്യതയല്ല ആസ്തിയാണ് എന്ന സന്ദേശ० ജീവിതത്തിൽ പകർത്തിയ അടാട്ട് അക്കരപ്പറമ്പൻ സൈമൻ്റെ വേർപാടിൽ കുടുംബത്തിന് തൃശൂർ അതിരൂപത ലീജിയൻ ഓഫ് അപ്പോസ്തോലിക ഫാമിലീസ് (ലോഫ്) പ്രതിമാസം 10,000 രൂപ സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചതായി ഡയറക്ടർ ഫാദർ ഫ്രാൻസിസ് ആളൂരു०, പ്രസിഡൻറ് കപ്പിൾസ് ആയ ഡോക്ടർ ടോണി ജോസഫ് - ഡോക്ടർ സുനി ടോണി എന്നിവർ അറിയിച്ചു. തൃശൂർ അതിരൂപത സാമൂഹിക വിഭാഗ० സ്വാന്തനത്തിൻ്റെ ഗോഡ്സ് ഓൺ ഫാമിലി പ്രൊജക്റ്റ് ഭാഗമായി പ്രതിമാസം 10,000 രൂപയുടെ വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ പത്തുവർഷത്തേക്ക് നൽകാൻ തീരുമാനിച്ചതായി ഡയറക്ടർ ഫാ. ജോയ് മൂക്കൻ അറിയിച്ചു. കൂലിപ്പണി ഉൾപ്പെടെ ലഭിക്കുന്ന ഏതു തൊഴിലു० വൈദഗ്ത്യത്തോടെ ചെയ്തു തൻ്റെ വലിയ കുടുംബത്തെ പോറ്റിയിരുന്ന സൈമൺ കഴിഞ്ഞദിവസം മരം മുറിക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ട് നിര്യാതനായത്.
Back to News