• +91-487-2333325, 2338203
  • curiatcr@yahoo.com
News Image

തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ റവ. ഫാ. ജേക്കബ് തൈക്കാട്ടിൽ (87) അന്തരിച്ചു - തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ തൃശൂർ: ക്രിസ്തുവിനോടുള്ള തീഷ്ണതയിൽ മിഷൻരംഗത്ത് ദീർഘകാലം പ്രവർത്തിച്ച തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ റവ. ഫാ. ജേക്കബ് തൈക്കാട്ടിൽ 2021 ഏപ്രിൽ 30 രാവിലെ 3:15ന് അന്തരിച്ചു. മൃതസംസ്കാരം 2021 മെയ് 3ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2:30ന് വേലൂർ ഫൊറോനപള്ളിയിൽ വച്ച് നടത്തപ്പെടുന്നു. തൃശ്ശൂർ അതിരൂപത വേലൂർ ഫൊറോന ഇടവകയിലെ പരേതരായ ജോസഫ് + മറിയം ദമ്പതികളുടെ മകനായി 1933 ആഗസ്റ്റ് 25-ന് ജനിച്ചു. തൃശ്ശൂർ മൈനർ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, എന്നിവിടങ്ങളിലെ വൈദികപരിശീലനത്തിനുശേഷം 1960 മാർച്ച് 13-ന് മാർ ജോർജ്ജ് ആലപ്പാട്ട് പിതാവിൽ നിന്ന് ആലുവയിൽ വച്ച് തിരുപ്പട്ടം സ്വീകരിച്ചു. കകോട്ടപ്പടി, ചേലക്കര, പുത്തൻപീടിക, പാലക്കാട് സെന്റ് റാഫേൽ എന്നീ ഇടവകകളിൽ സഹവികാരിയായി സേവനം ആരംഭിച്ച അദ്ദേഹം മായന്നൂർ, എരനെല്ലൂർ, പാറന്നൂർ, നെല്ലായി, നന്തിക്കര, കല്ലൂർ പടിഞ്ഞാറ്, അത്താണി, നെടുപുഴ, ചിറ്റിശ്ശേരി എന്നിവിടങ്ങളിൽ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. പാലക്കാട് രൂപതയിലെ അഗളിയിൽ ദീർഘകാലത്തെ അജപാലനശുശ്രൂഷക്കുശേഷം വീണ്ടും തൃശ്ശൂർ രൂപതയിൽ സേവനത്തിനായെത്തി. 1989 മുതൽ സെന്റ് ജോസഫ്സ് വൈദികമന്ദിരത്തിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. ‌പരേതരായ എലിസബത്ത്, മാത്യു, സെബാസ്റ്റ്യൻ, മേരി എന്നിവരും റാഫേൽ, വർക്കി, ജോസഫ് എന്നിവരും സഹോദരങ്ങളാണ്. കർത്താവിന്റെ മുന്തിരിത്തോപ്പിൽ അഹോരാത്രം അധ്വാനിച്ച തൈക്കാട്ടിൽ ബഹു ജേക്കബ് അച്ചനു തൃശ്ശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ ഫാ. നൈസൺ ഏലന്താനത്ത് തൃശൂർ അതിരൂപത പി.ആർ.ഒ

Back to News