• +91-487-2333325, 2338203
  • curiatcr@yahoo.com
News Image

ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ നിര്യായണത്തിൽ തൃശൂർ അതിരൂപത അനുശോചിച്ചു തൃശൂർ: മലങ്കര മാർത്തോമ്മോ സുറിയാനി സഭയുടെ പരമാധ്യക്ഷനായിരുന്ന പത്മഭൂഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ നിര്യായണത്തിൽ തൃശൂർ അതിരൂപത അനുശോചിച്ചു. വിശുദ്ധിയും സാമൂഹ്യപ്രതിബന്ധതയും ആഴമേറിയ ചിന്തകളും നർമ്മത്തിലൂടെ അവതരിപ്പിച്ച ദീർഘായുസിനുടമയായ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയുടെ നിര്യായണത്തിൽ തൃശൂർ അതിരൂപതാ അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അതീവ ദു:ഖം രേഖപ്പെടുത്തി. തിരുമേനി തൃശൂർ സന്ദർശിക്കുമ്പോൾ അതിരൂപതാ അധ്യക്ഷൻ മാർ ആൻഡ്രൂസ് പിതാവുമായി ബന്ധപ്പെടുവാനും ചുരുക്കവസരങ്ങളിൽ അതിരൂപത ഭവനം സന്ദർശിക്കുവാനും സമയം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 17നു മാരാമൺ കൺവെൻഷനു സന്ദേശം നല്കുവാൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പോയപ്പോൾ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെ സന്ദർശിക്കുകയും അനുഗ്രഹങ്ങൾ വാങ്ങിക്കുകയും ചെയ്തിട്ടുണ്ട്. 2007ലെ മാരാമൺ കൺവെൻഷനിലും സന്ദേശം നലകുവാൻ ക്രിസോസ്റ്റം തിരുമേനി തന്നെയാണ് ആർച്ചുബിഷപ്പിനെ ക്ഷണിച്ചത്. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയുടെ വേർപ്പാട് ഭാരതത്തിനും ക്രൈസ്തവ സഭകൾക്കും തീരാനഷ്ടം തന്നെയാണ് ഉണ്ടാക്കിയതെന്ന് ആർച്ച് ബിഷപ്പ് മാർ താഴത്ത് പറഞ്ഞു. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ നിര്യായണത്തിൽ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിലും അനുശോചനം അറിയിച്ചു. ഫാ. നൈസൺ ഏലന്താനത്ത് തൃശൂർ അതിരൂപത പി.ആർ.ഒ.

Back to News