അന്തർദേശീയ നേഴ്സസ് ഡേയോട് അനുബന്ധിച്ച് കെ സി വൈ എം തൃശ്ശൂർ അതിരൂപതയുടെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ലാ ഹോസ്പിറ്റിലെ നേഴ്സ്മാരെ ആദരിച്ചു. കാത്തലിക് നേഴ്സസ് ഗിൽഡ് തൃശ്ശൂർ അതിരൂപത ഡയറക്ടർ ഫാ. ജിമ്മി എടക്കളത്തൂർ ഉദ്ഘാടനം ചെയ്തു. "ഭൂമിയിലെ മാലാഖമാരായ നേഴ്സ്മാർ ചെയുന്ന സേവനങ്ങളും പ്രവർത്തനങ്ങളും എത്ര അഭിനന്ദിച്ചാലും മതി വരില്ലാ, പ്രത്യാശയുടെ വിളക്കായി തീരാൻ സാധിക്കട്ടെ " എന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ അച്ചൻ കൂട്ടി ചേർത്തു. നേഴ്സിംഗ് സൂപ്രണ്ട് സി. ബേബി, സി. ബീന, തുടങ്ങിയ മറ്റ് നേഴ്സമാരെയും ആദരിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. വീനിത ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
Back to News