• +91-487-2333325, 2338203
  • curiatcr@yahoo.com
News Image

ഭവനരഹിതരായ ഏഴുകുടുംബങ്ങൾക്ക് സാന്ത്വനമേകുകയാണ്, തൃശ്ശൂർ അതിരൂപതയുടെ സാമൂഹ്യ ക്ഷേമ സമിതിയായ സാന്ത്വനം. തൃശ്ശൂരിലെ പൊങ്ങണംകാടിനു സമീപമുള്ള മാറ്റാംപുറത്തെ 24 സെന്റ് സ്ഥലത്താണ് , 3 കുടുംബങ്ങൾക്കുള്ള വ്യക്തിഗത ഭവനത്തിന്റേയും 4 കുടുംബങ്ങൾക്കുള്ള ഇരു നില ഭവന സമുച്ചയത്തിന്റേയും താക്കോൽ ദാനം നടന്നത്. മച്ചാട് ഇടവകയിലെ തുറുവേലിൽ മേരി ദേവസ്സിയാണ്, 24 സെന്റ് സ്ഥലം സൗജന്യമായി നൽകിയത്. വിവിധ സ്ഥാപനങ്ങളുടേയും അഭ്യുദയകാംക്ഷികളുടേയും സാമ്പത്തിക സഹകരണത്തോടെയാണ്, വിവിധ മതവിഭാഗങ്ങളിലെ 7 കുടുംബങ്ങൾക്കുമുള്ള താമസസൗകര്യമൊരുക്കിയത്. മാറ്റാ പുറത്തെ 7 ഭവനങ്ങളുൾപ്പടെ, കഴിഞ്ഞ 2 വർഷക്കാലയളവിൽ സാന്ത്വനത്തിന്റെ നേതൃത്വത്തിൽ 41 ഭവനങ്ങളാണ്, പണികഴിപ്പിക്കപ്പെട്ടിട്ടുള്ളത്. 7 ഭവനങ്ങളുടേയും ആശീർവാദകർമവും താക്കോൽ ദാനവും, തൃശ്ശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു. മുളങ്കുന്നത്ത്കാവ് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.ജെ. ദേവസ്സി അധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥലത്തിന്റെ പ്രായോജികയായ ശ്രീമതി മേരി ദേവസ്സിയെയും നിർമ്മാണം നടത്തിയ നോഹാസ് ജോർജിനേയും ആദരിച്ചു. സാന്ത്വനം ചെയർമാൻ മോൺ. ജോസ് കോനിക്കര ഡയറക്ടർ - ഫാ.ജോയ് മൂക്കൻ , പൊങ്ങണംകാട് പള്ളി വികാരി - ഫാ.തോമസ് ചൂണ്ടൽ, FCC അസീസ്സി പ്രൊവിൻഷ്യൽ സുപ്പീരിയർ സി.ലിറ്റിൽ മേരി ,ജോയ് ആലുക്കാസ് ഫൗണ്ടേഷൻ DGM ശ്രീ.ടി.എ. ജോർജ്ജ്, വാർഡ് മെമ്പർ - ശ്രീമതി ബിന്ദു രമേശ്, സാന്ത്വനം അസ്സോസിയേറ്റ് ഡയറക്ടർ ഡോ.ജോസ് വട്ടക്കുഴി , അസി.ഡയറക്ടർ - ഫാ.സിജു പുളിക്കൻ എന്നിവർ പ്രസംഗിച്ചു.

Back to News