എരുമപ്പെട്ടി: എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയിൽ നിർമ്മിക്കുന്ന പുതിയ വൈദിക മന്ദിരത്തിന്റേയും, നിർമ്മിച്ച് നൽകുന്ന വീടുകളുടെയും പള്ളി പണിക്ക് വേണ്ടി പ്രാർത്ഥന നിയോഗാർത്ഥം വീടുകളിൽ വെച്ച് പ്രാർത്ഥിക്കാനും തുടർന്ന് പുതിയ പള്ളിയുടെ മദ്ബഹയിൽ സ്ഥാപികാന്നുമുള്ള കല്ലുകളുടെ വെഞ്ചിരിപ്പ് തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ നിർവഹിച്ചു. എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയിൽ ഞായർ (26/6/ 22 ) രാവിലെ 6.30 ന് വി.കുർബാനക്കും വി.തോമ ശ്ലീഹായുടെ നൊവേനയ്ക്കും ശേഷമാണ് വെഞ്ചിരിപ്പ് കർമ്മം നടത്തിയത്. എരുമപ്പെട്ടി തിരുഹൃദയ ഫൊറോനപള്ളി പുതികി പണിയുന്നതിന്റെ ഭാഗമായാണ് പുതിയ വൈദിക മന്ദിരം പണിയുന്നത്. പുതിയ പള്ളി പണി പ്രാർത്ഥനാ നിയോഗാർത്ഥം വീടുകളിൽ തിരി തെളിയിച്ച് പ്രാർത്ഥിക്കാനും തുടർന്ന് പള്ളി മദ്ബഹാ പണിയുമ്പോൾ അതിൽ സ്ഥാപിക്കുവാനുമായി 633 കല്ലുകൾ റവ.ഫാ ഡേവീസ് ചിറമ്മൽ നൽകുകയും ആയത് വെഞ്ചിരിച്ച് കുടുംബ കൂട്ടായ്മ ഭാരവഹികൾക്ക് നൽകി. കൂടാതെ എരുമപ്പെട്ടി കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇടവകയുടെ സഹകരണത്തോടു കൂടി നാല് വർഷം കൊണ്ട് നാല് വീട് നിർമ്മിച്ച് നൽകുന്ന പദ്ധതിയുടെ ഭാഗമായി ഈ വർഷം നിർമ്മിക്കുന്ന വീടിന്റെ കല്ലും , കുടുംബ കൂട്ടായ്മയുടെ സുവർണ്ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി എരുമപ്പെട്ടി ഫൊറോന കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ വീട്ടില്ലാത്ത ഭാരവാഹിക്ക് വീട് വെച്ച് നൽകുന്നതിന്റെ ഭാഗമായി നിർമ്മിക്കുന്ന വീടിന്റെ കല്ലും വെഞ്ചിരിച്ച് നൽകി. തുടർന്ന് മതബോധന അസംബ്ലിയിൽ മാർ ടോണി നീലങ്കാവിൽ സന്ദേശം നൽകി. ഫൊറോന പള്ളി വികാരി വെരി റവ.ഫാ.ജോഷി ആളൂർ, അസി.വികാരി. ലിവിൻ ചൂണ്ടൽ സഹകാർമ്മികരായി . കൈക്കാരൻമാരായ സിന്റോ കെ.ടി., ജോസ് പി.എൽ, തോമസ് എം.വി. ജോൺസൺ ഇ.വി. പള്ളി പുന:ർ നിർമ്മാണ സാധ്യത പഠന സമിതി സെക്രട്ടറി ബാബു ജോർജ് പി. കത്തോലിക്കാ കോൺഗ്രസ് ഭാരവാഹികമായ മാത്യൂസ് എം രാജൻ, കെ.എം. ഫ്രാൻസിസ് , കുടുംബ കൂട്ടായ്മ ഫൊറോന കൺവീനർ ബിജു സി വർഗ്ഗീസ്, ഇടവക കുടുംബ കൂട്ടായ്മ ഭാരവാഹികൾ എന്നിവർ യഥാക്രമം വെഞ്ചിരിച്ച ശിലകൾ ഏറ്റുവാങ്ങി.
Back to News